
ഡാളസ് : തിങ്കളാഴ്ച വൈകുന്നേരം മിഡ്ലാന്‍ഡ്-ഒഡേസ മെട്രോപൊളിറ്റന്‍ ഏരിയയ്ക്ക് സമീപം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. നോര്‍ത്ത് ടെക്സാസിന്റെ ചില ഭാഗങ്ങളിലും അല്‍പ്പനേരം പ്രകമ്പനം ഉണ്ടായി. ടെക്‌സസിലെ അക്കെര്‍ലിയില്‍ നിന്ന് 21 മൈല്‍ തെക്കുപടിഞ്ഞാറായി മാര്‍ട്ടിന്‍ കൗണ്ടിയില്‍ രാത്രി 7:49 നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
4.8 കിലോമീറ്റര്‍ ആഴത്തില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ്ജിഎസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് അത് 8.4 കിലോമീറ്റര്‍ ആഴത്തില്‍ 5.1 ആണെന്ന് വ്യക്തമാക്കുകയായിരുന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ശക്തമായ ഭൂകമ്പമാണ് തിങ്കളാഴ്ച്ചത്തേത്.
ഭൂകമ്പം ഉണ്ടായപ്പോള്‍ തങ്ങളുടെ വീടുകള്‍ 10 സെക്കന്‍ഡ് വരെ കുലുങ്ങിയതായി ലമേസയിലെ താമസക്കാര്‍ പറഞ്ഞു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ താമസക്കാര്‍ക്കും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലെ മിഡ്ലാന്‍ഡിലെ യു.എസ് നാഷണല്‍ വെതര്‍ സര്‍വീസ് തങ്ങളുടെ ഓഫീസില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.