
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തേങ്ങുന്ന വയനാടിനെ ചേര്‍ത്തുപിടിച്ച് കെ.എസ്.എഫ്.ഇയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എസ്.എഫ്.ഇ അഞ്ച് കോടി രൂപ കൈമാറും. വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ കെ.എസ്.എഫ്.ഇ അഗാധമായ ദുഖം രേഖപ്പെടുത്തുകയും ചെയ്തു.
മാത്രമല്ല, പ്രകൃതി ദുരന്തം മൂലം വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉറപ്പു വരുത്തുമെന്നും കെ.എസ്.എഫ്.ഇ. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കെ.എസ്.എഫ്.ഇ. മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്നാണ് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.