
ഫോർട്ട് വർത്ത്: 19 കാരൻ മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ടെക്‌സസിലെ ഫോർട്ട് വർത്തിൽ തിങ്കളാഴ്ച രാവിലെ 12:30 ഓടെയാണ് സംഭവം. വാഹനമോടിച്ച എഡ്വേർഡോ ഗോൺസാലസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ ഗോൺസാലസിനും പരുക്കേറ്റു. ഇയാൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
5 dies after hit car which drive drunken 19 year old man














