കാനഡയില്‍ 3 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ വെന്ത് മരിച്ച നിലയില്‍ ; ഒരാള്‍ അറസ്റ്റില്‍

മോണ്‍ട്രിയല്‍: കാനഡയില്‍ 3 കുട്ടികളും രണ്ട് സ്ത്രീകളും അടക്കം അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലും രണ്ട് സ്ത്രീകളെ മറ്റൊരിടത്തുനിന്നുമാണ് കണ്ടെത്തിയത്.

കസ്റ്റഡിയിലുള്ള 29 കാരനും മരണപ്പെട്ട അഞ്ചുപേരുമായി പരസ്പരം പരിചയമുള്ളതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സെന്‍ട്രല്‍ മാനിറ്റോബ പ്രവിശ്യയിലെ 2,800 ആളുകള്‍ താമസിക്കുന്ന കാര്‍മാന്‍ എന്ന ചെറുപട്ടണത്തിന്റെ പരിസരത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വഴിയരുകില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് കുട്ടികളെയും സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീയെയും കണ്ടെത്തുകയായിരുന്നു.