
ഐഡഹോ: പിക്ക് അപ്പ് വാന്‍ പാസഞ്ചര്‍ വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ശനിയാഴ്ച ഐഡഹോയില്‍ ആറ് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഐഡഹോ വെള്ളച്ചാട്ടത്തിനു സമാപത്തുള്ള യുഎസ് ഹൈവേ 20-ല്‍ ഉണ്ടായ അപകടത്തില്‍ മറ്റ് പത്ത് പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു. പുലര്‍ച്ചെ 5:30 ഓടെ യായിരുന്നു അപകടം.
വാനിന്റെ ഡ്രൈവറും അഞ്ച് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാനിലുണ്ടായിരുന്ന മറ്റ് ഒമ്പത് യാത്രക്കാരെയും പിക്കപ്പ് ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. വാനിലുണ്ടായിരുന്ന 15 പേര്‍ എവിടെ നിന്നുള്ളവരാണെന്നോ എങ്ങോട്ടാണ് പോയതെന്നോ ഉള്‍പ്പെടെയുള്ള അപകടത്തിന്റെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.













