ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാളിൽ അക്രമിയുടെ കുത്തേറ്റ് 6 പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

ഓസ്ട്രേലിയയിലെ സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ബോൻഡി മാളില്‍ ഒരു അക്രമിയുടെ കുത്തേറ്റ് ആറു പേർ കൊല്ലപ്പെട്ടതായി അറിയിച്ചു. അക്രമിയെ വനിതാ പൊലീസ് വെടിവച്ചുകൊന്നു.

അതേസമയം അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ റീസ് കെര്‍ഷോ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണം നടന്നത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപ്പേരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും നവജാതശിശുവടക്കം നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് അക്രമിയെ കീഴടക്കിയതെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആന്റണി കുക്ക് പറഞ്ഞു. മാളിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറിയ അക്രമിയെ പിന്തുടര്‍ന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവത്തിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

6 killed in Sidney mall Stabbings