ഹൂസ്റ്റണില്‍ 64 കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹത്തില്‍ ചുംബിച്ചും കുത്തിയും ട്രാന്‍സ് വനിത

ഹൂസ്റ്റണ്‍: യുഎസിലെ ഹൂസ്റ്റണില്‍ 64 വയസ്സുള്ള ഒരു പുരുഷനെ ദാരുണമായി കൊലപ്പെടുത്തി ഒരു ട്രാന്‍സ് വനിത. ഇദ്ദേഹത്തെ കാര്‍ ഇടിച്ച് വീഴ്ത്തിയും പിന്നീട് ഒമ്പത് തവണ കുത്തിയുമാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് ട്രാന്‍സ് സ്ത്രീ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ചെയ്തു. ഇരയുടെ ശരീരത്തില്‍ ആവര്‍ത്തിച്ച് ചുംബിച്ചു. സംഭവം ക്യാമറയില്‍ പതിഞ്ഞതോടെ ഓണ്‍ലൈനില്‍ വൈറലായി.

ഇരയായ സ്റ്റീവന്‍ ആന്‍ഡേഴ്‌സണ്‍ തന്റെ അയല്‍പക്കത്ത് തപാല്‍ എടുക്കാന്‍ പോകുമ്പോള്‍, അതിവേഗത്തില്‍ വന്ന ഒരു വെളുത്ത വാഹനം റോഡില്‍ വെച്ച് അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കാര്‍ റിവേഴ്‌സ് എടുത്ത് ആന്‍ഡേഴ്സനെ രണ്ടാമതും ഇടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് ഉറപ്പായതോടെ ട്രാന്‍സ് വനിത ഓടി രക്ഷപ്പെടുകയും ചെയ്തു.

അല്‍പം കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ ആന്‍ഡേഴ്‌സന്റെ ശരീരം മറിച്ചിടുകയും, അയാളെ ചുംബിക്കുകയും ചെയ്തു, തുടര്‍ന്ന് ഒമ്പത് തവണ കുത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദാരുണമായ സംഭവത്തില്‍ പ്രതി കരോണ്‍ ഫിഷര്‍ അറസ്റ്റിലായിട്ടുണ്ട്. 2021ല്‍ ഇവര്‍ക്കെതിരെ വേശ്യാവൃത്തിക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പിന്നീട് ആ കേസ് തള്ളിയിരുന്നു. മെയ് 24 ന് ഇവരെ കോടതിയില്‍ ഹാജരാക്കും.

More Stories from this section

family-dental
witywide