നടുങ്ങി ശിവകാശി, പടക്കനിർമാണശാലയിൽ വമ്പൻ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെടെ എട്ട് മരണം, 2 പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയെ നടുക്കിക്കൊണ്ട് പടക്ക നിർമാണശാലയിൽ വമ്പൻ പൊട്ടിത്തെറി. പടക്ക നിർമാണശാലയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ 5 സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ തന്നെ രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരെല്ലാം പടക്കനിർമാണശാലയിലെ തൊഴിലാളികളാണ്.

8 dead, 8 injured in explosion at firecracker unit in sivakasi Tamil Nadu

More Stories from this section

family-dental
witywide