ഇക്വഡോറില്‍ വന്‍ മണ്ണിടിച്ചില്‍ : 6 പേര്‍ മരിച്ചു, 30 പേരെ കാണാതായി

ന്യൂഡല്‍ഹി: ഇക്വഡോറില്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. 30 പേരെ കാണാതായും റിപ്പോര്‍ട്ടുണ്ട്. ന്യൂനമര്‍ദം മൂലമുണ്ടായ കനത്ത മഴ മധ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നാശം വിതയ്ക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായത്. രാജ്യത്തിന്റെ മധ്യഭാഗത്ത് ബനോസ് ഡി അഗ്വ സാന്ത നഗരത്തിലാണ് വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായത്.

ന്യൂനമര്‍ദ്ദം മൂലമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ച മധ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, എല്‍ സാല്‍വഡോര്‍ എന്ന ചെറിയ രാജ്യത്തുടനീളം കനത്ത മഴയെത്തുടര്‍ന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, അയല്‍രാജ്യമായ ഗ്വാട്ടിമാലയില്‍ നിരവധി എയര്‍ലൈനുകള്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും വിവരമുണ്ട്.