ഈ അമ്മയാണ് ഹീറോ; പ്രസവവും പിഎച്ച്ഡി പ്രബന്ധാവതരണവും ഒരേ ദിവസം, മാതൃദിനത്തിൽ ഡോക്ടറേറ്റ് കയ്യിലും കിട്ടി

മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രസവവും പിഎച്ച്ഡി പ്രസന്റേഷനും നടത്തിയ യുവതിക്ക് മാതൃദിനത്തിൽ ഡോക്ടറേറ്റ്. അമേരിക്കയിലെ തമിയ ബ്രെവാർഡ്-റോഡ്രിഗസി എന്ന യുവതിയാണ്  തന്റെ രണ്ട് സ്വപ്നങ്ങളും ഒരേ ദിവസം പൂർത്തീകരിച്ച  ഈ ഹീറോ.

മാർച്ച് 25നായിരുന്നു തമിയയുടെ പിഎച്ച്ഡി പ്രബന്ധ അവതരണം തീരുമാനിച്ചിരുന്ന തീയതി. ഏപ്രിൽ 24 ആയിരിക്കും പ്രസവ തീയതി എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിഎച്ചിഡി പ്രസെൻ്റേഷനൊക്കെ കഴിഞ്ഞ് സമാധാനമായി കുഞ്ഞിനു ജന്മം നൽകാമെന്നായിരുന്നു തമിയയുടെ പ്ളാൻ. ന്യൂ ജഴ്സിയിലെ ററ്റ് ഗേഴ്സ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എജ്യുക്കേഷനിലെ ഗവേഷk വിദ്യാർഥിനിയായിരുന്നു തമിയ

പക്ഷേ മാർച്ച് 25നു തന്നെ തമിയ പ്രസവിച്ചു. അതും ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തിൽ വച്ചു തന്നെ. ആശുപത്രിയിൽ എത്തി പൊക്കിൾ കൊടി മുറിച്ചു മാറ്റി.  കുഞ്ഞിനു പരിചരണം നൽകി.  തിസീസ് അവതരണം  അന്നു തന്നെ നടന്നില്ലെങ്കിൽ പിന്നെ പിഎച്ച്ഡി കിട്ടാൻ ഒരു വർഷം കാത്തിരിക്കണം . അതുകൊണ്ട് അന്നു തന്നെ പ്രസൻ്റേഷൻ നടത്താൻ തമിയ തീരുമാനിച്ചു.

നല്ലപോലെ ഒന്നുറങ്ങി. പിന്നെ എണീറ്റ് ഭക്ഷണം കഴിച്ചു. വസ്ത്രം മാറ്റി. മേക്കപ്പിട്ടു. എന്നിട്ട് സൂം വഴി അടിപൊളി തിസീസ് പ്രസൻ്റേഷനും നടത്തി.  ഗൈഡിനൊഴികെ ആർക്കും അറിയില്ലായിരുന്നു അവർ ആശുപത്രിയിലാണെന്ന്. അവസാനം അവർ  ക്യാമറ തിരിച്ച് ആശുപത്രി മുറിയേയും കുഞ്ഞുവാവേയും കാട്ടിക്കൊടുത്തു. എല്ലാവരും ഞെട്ടി.  തമിയയുടെ ആറു വർഷത്തെ അധ്വാനമായിരുന്നു ആ പിഎച്ച്ഡി, അത് വീണ്ടും ഒരു കൊല്ലത്തേക്കു കൂടി നീക്കിവയ്ക്കാൻ അവർ തയാറല്ലായിരുന്നു. അങ്ങനെ ആറു വഷത്തെ കഠിനാധ്വാനവും 10 മാസത്തെ കാത്തിരിപ്പും ഒരേ ദിവസം അവർ സഫലമാക്കി. ലോക മാതൃദിനമായ മെയ് 12ന് അവർക്ക് പിഎച്ച്ഡി അവാർഡ് ചെയ്തു. 

A Woman delivers PhD dissertation hours after giving birth her second child

More Stories from this section

family-dental
witywide