
ഫ്‌ളോറിഡ: സൗത്ത് ഫ്‌ലോറിഡയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ആറ് കുട്ടികള്‍ ഉള്‍പ്പെടെയാണ് ദാരുണാന്ത്യത്തിന് ഇരയായത്. റോഡരുകിലെ സുരക്ഷാ കൈവരിയില്‍ ഇടിച്ച് എസ്യുവി ഒരു കനാലില്‍ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. അഞ്ചുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ബെല്ലെ ഗ്ലേഡില്‍, ഹാട്ടണ്‍ ഹൈവേയുടെ 5800 ബ്ലോക്കിലാണ് അപകടമുണ്ടായതെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.














