മദ്യപിച്ച് വാഹനമോടിച്ച നടനും പോപ് ഗായകനുമായ ജസ്റ്റിന്‍ ടിംബര്‍ലേക്ക് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: മദ്യപിച്ച് വാഹനമോടിച്ച നടനും പോപ് ഗായകനുമായ ജസ്റ്റിന്‍ ടിംബര്‍ലേക്ക് അറസ്റ്റിലായി. ന്യൂയോര്‍ക്കില്‍ വെച്ചാണ് താരം പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്തിച്ചപ്പോള്‍ കണ്ണുകള്‍ ചുവന്നിരുന്നെന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നെന്നും രേഖകളിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതാണ് താരത്തെ കുടുക്കിയത്.

ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 5.37-ഓടെയാണ് ന്യൂയോര്‍ക്കിലെ വിനോദ സഞ്ചാര കേന്ദ്രമായ സാഗ് ഹാര്‍ബറില്‍ നിന്നും താരത്തെ അറസ്റ്റ് ചെയ്തത്. തന്റെ ആറാമത്തെ സംഗീത ആല്‍ബത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള ഗ്ലോബല്‍ ടൂറിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെയെത്തിയത്.

അറസ്റ്റിനു ശേഷം താരത്തെ വിട്ടയച്ചിട്ടുണ്ടെങ്കിലും ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നും ജൂലൈ 26-ന് സാഗ് ഹാര്‍ബര്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.