ലണ്ടൻ: ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ലോകസിനിമയില്‍ ശ്രദ്ധേയനാകുന്നത്. ഞായറാഴ്ച പുലർച്ചെയോടെയാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനിമയിലും നാടകത്തിലും ടെലിവിഷനിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ജീവനേകി.1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.
actor bernard hill passes away