ഹോളിവുഡ് യൂണിവേഴ്സൽ സ്റ്റുഡിയോയിൽ സഫാരി നടത്തുകയായിരുന്ന ട്രാം അപകടത്തിൽപ്പെട്ട് 15 പേർക്ക് പരുക്കേറ്റു. പരുക്കുകളൊന്നും ഗുരുതരമല്ലെങ്കിലുംപരുക്കേറ്റ സഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാതി പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം. രാത്രി 11 മണിയോടെ അഗ്നി രക്ഷാസേന യൂണിറ്റുകൾ തീം പാർക്കിലേക്ക് വന്നതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഫോഴ്സ് അറിയിച്ചു . യൂണിവേഴ്സൽ സ്റ്റുഡിയോയിലെ നിരവധി തീം പാർക്കുകൾ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. ഏതാണ്ട് 400 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ചു കിടക്കുന്നത്.
നാല് കാറുകളുള്ള ഒരു ട്രാമിൻ്റെ അവസാനത്തെ കാറാണ് അപകടത്തിൽ പെട്ടത്. ഒരു കുന്നിൻമുകളിലൂടെ സഞ്ചരിക്കുമ്പോൾ ട്രാമിൻ്റെ അവസാന കാർ പാളത്തിൽ ഇടിക്കുകയായിരുന്നു. ഒരു ട്രാമിൽ നൂറോളം ആളുകൾക്ക് യാത്രചെയ്യാൻ സാധിക്കും. ട്രാമിൻ്റെ ബ്രേക്കിങ് സംവിധാനത്തിൽ വന്ന പിഴവാണ് അപകടകാരണം എന്ന് കരുതുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഫെർണാണ്ടോ വാലി ഏരിയയിലാണ് ഹോളിവുഡിൻ്റെ ആസ്ഥാനം.
Hollywood tram crashes 15 riders injured