ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറമേളത്തിന് പ്രമാണിയായി നടൻ ജയറാം

ചോറ്റാനിക്കര: ദേവീക്ഷേത്ര അങ്കണത്തിൽ നിറഞ്ഞുനിന്ന ആയിരകണക്കിന് ഭക്തജനങ്ങളെ സാക്ഷികളാക്കി ‘പവിഴമല്ലിത്തറമേള’ത്തിന് പ്രമാണിയായി നടൻ ജയറാം. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ദുർഗാഷ്ടമി നാളായ വെള്ളിയാഴ്ച രാവിലെ നടന്ന ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേളപ്രമാണിയായി ജയറാം ഇക്കുറിയും എത്തുകയായിരുന്നു. ഇത് പതിനൊന്നാം തവണയാണ് ദുർഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായി ശീവേലി മേളത്തിന് ജയറാം പ്രമാണിത്വം വഹിച്ചത്.

രണ്ടര മണിക്കൂറിലേറെ നീണ്ട ‘പവിഴമല്ലിത്തറമേളം’ ആസ്വാദകർക്ക് ഹരം പകർന്നു. മൂന്ന് ഗജവീരൻമാരെ അണിനിരത്തി, ജയറാമിന്റെ പ്രമാണത്തിൽ 187 വാദ്യകലാകാരൻമാർ പങ്കെടുത്ത പഞ്ചാരിമേളത്തോടു കൂടിയായിരുന്നു ചോറ്റാനിക്കര ദേവിയെ ശീവേലിക്കെഴുള്ളിച്ചത്.

Actor Jayaram presided over the Pavizhamallithara Mela at Chotanikara Devi Temple

More Stories from this section

family-dental
witywide