
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ദീലിപിന്‍റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ച് വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടികാട്ടിയാണ് ക്രൈംബ്രാഞ്ച് ജാമ്യം റദ്ദാക്കാൻ നീക്കം നടത്തിയത്.
ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുത് എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ജാമ്യം റദ്ദാക്കില്ലെന്നത് ഓടുന്ന കാറിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്.
Actress attack case Kerala HC rejects crime branch plea against actor dileep















