
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുതിര്‍ന്നവര്‍ അധിക കോവിഡ് ഡോസ് എടുക്കാന്‍ നിര്‍ദേശം. 65 വയസോ അതില്‍ കൂടുതലലോ ഉള്ള ആളുകള്‍ നിലവിലെ കോവിഡ് -19 വാക്‌സിന്‍ അധിക ഡോസ് എടുക്കണമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്തു.
അവസാന ഡോസ് എടുത്ത് നാലുമാസം കഴിഞ്ഞവര്‍ക്ക് അധിക ഡോസ് എടുക്കാമെന്നാണ് നിര്‍ദേശം.
യുഎസ് ജനസംഖ്യയുടെ 98% പേര്‍ക്കും കോവിഡ് -19 നുള്ള ഏതെങ്കിലും തരത്തിലുള്ള പ്രതിരോധശേഷി ഉണ്ടെങ്കിലും, അണുബാധ, വാക്‌സിനേഷന്‍ അല്ലെങ്കില്‍ രണ്ടും, അത് അണുബാധയ്ക്കോ ഗുരുതരമായ രോഗത്തിനോ എതിരെ കുറച്ച് സംരക്ഷണം മാത്രമേ നല്‍കുന്നുള്ളൂവെന്ന് സിഡിസി എപ്പിഡെമിയോളജിസ്റ്റ് ഡോ. റൂത്ത് ലിങ്ക്-ഗെല്ലസ് പറഞ്ഞു.
”കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും 65 വയസും അതില്‍ കൂടുതലുമുള്ളവരായിരുന്നു. ഒരു അധിക വാക്‌സിന്‍ ഡോസിന് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രായമായവര്‍ക്ക് അധിക ഡോസ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഉപദേശക സമിതിയുടെ തീരുമാനം. ഇതുവരെയുള്ള പ്രാഥമിക പഠനങ്ങള്‍ ആറ് മാസത്തിനിടെ വാക്‌സിന്‍ ഫലപ്രാപ്തിയില്‍ കാര്യമായ കുറവൊന്നും കാണിച്ചിട്ടില്ല.