
ന്യൂയോർക്ക് സിറ്റിയിലെ സിബിഎസ് ന്യൂസ് ബ്രോഡ്കാസ്റ്റ് സെൻ്ററിൽ ചൂടേറിയ വൈസ് പ്രസിഡൻ്റ് ഡിബേറ്റിനു ശേഷം നടന്നത് ഹൃദ്യമായ കാര്യങ്ങൾ. ക്യാമറകൾ ഓഫ് ആയ ശേഷം , വാൾസും വാൻസും പോഡിയത്തിൽ സമീപം നിന്നുതന്നെ കൈകൾ കൂപ്പി നേരെ നോക്കി. പിന്നീട് അവർ ഹസ്തദാനം ചെയ്തു സംസാരിച്ചു.ചിരിച്ചുകൊണ്ട് ഇരുവരും സംസാരിക്കുകയും പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു. ട്രംപായിരുന്നെങ്കിൽ ഇങ്ങനെയൊന്ന് ചിന്തിക്കാനെ സാധിക്കുമായിരുന്നില്ല.
താമസിയാതെ ഇരുവരുടേയും ഭാര്യമാർ വേദിയിൽ പ്രവേശിച്ചു. ഭാര്യ ഗ്വെൻ വാൾസും ടിം വാൾസും പോഡിയത്തിൽ ചാറ്റ് ചെയ്യുമ്പോൾ ഉഷ വാൻസ് തൻ്റെ ഭർത്താവിനെ ഊഷ്മളമായി ആലിംഗനം ചെയ്തു. തുടർന്ന് വാൻസ് ഉഷയെ മോഡറേറ്റർമാർക്ക് പരിചയപ്പെടുത്തി. ആതിഥേയത്വം നൽകിയതിന് അവർക്ക് നന്ദിയും പറഞ്ഞു.
മോഡറേറ്റർമാരുമായി വാൾസും ഭാര്യയും സംസാരിച്ചു. വാൾസ് പിന്നീട് ഭാര്യയെ ശ്രദ്ധാപൂർവ്വം പുറത്തേക്ക് നയിച്ചു.
സ്പിൻ റൂമിൽ വാൻസിനെ കാത്ത് ഡൊണാൾഡ് ട്രംപ് ജൂനിയർ ഉണ്ടായിരുന്നു. ‘അവിശ്വസനീയമായ പ്രകടനമായിരുന്നു . ജെഡിയിൽ ഞങ്ങൾ അഭിമാനിക്കുന്നു.’ എന്ന് ട്രംപ് ജൂനിയർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
After the Vance – Walz debate What happened in Podium















