വീണ്ടും ജീവനെടുത്ത് കാട്ടാന : തൃശൂരില്‍ വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ ഭാര്യക്ക് ദാരുണാന്ത്യം

തൃശൂര്‍: വന്യമൃഗ ആക്രമണം തുടര്‍ക്കഥയായി മാറുന്നു. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സല (64) ആണ് മരിച്ചത്.

കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമെന്നാണ് വിവരം.