
ഹൂസ്റ്റണ്‍: ആന്‍ ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സസ് അസംബ്ലി (എയിംന) യുടെ യു എസ് എ യൂണിറ്റിന് ലോക നഴ്സസ് ദിനമായ മെയ് 12 വൈകിട്ട് ‘സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ തുടക്കം കുറിച്ചു. ഞായറാഴ്ച വൈകിട്ട് കേരള ഹൗസില്‍ നടത്തിയ ഉദ്ഘാടന ചടങ്ങിന് മുന്‍നിരയില്‍ നിന്നത് പ്രദേശത്തെ മലയാളി നഴ്‌സുമാരായിരുന്നു
200ല്‍ പരം മലയാളി നഴ്‌സുമാര്‍ പങ്കെടുത്ത യുഎസ് ലോഞ്ചിങ് പ്രോഗ്രാമില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂസ് മുഖ്യാതിഥിയായിരുന്നു . വിമന്‍സ് ഹോസ്പിറ്റല്‍ ഓഫ് ടെക്‌സസ് അസിസ്റ്റന്റ് ചീഫ് നഴ്‌സിംഗ് ഓഫിസര്‍ ജൂലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് കാര്‍ത്തിക് മോഹന്‍, സ്റ്റീവന്‍ ജെയിംസ് എന്നിവര്‍ ഒരുക്കിയ സംഗീത വിരുന്നും കുട്ടികളുടെ സംഗീത നൃത്ത പരിപാടികളും നടന്നു.
മലയാളി നഴ്‌സായ സിനു ജോണ്‍ കറ്റാനം തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിന് 30ലേറെ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ ഉണ്ട്. ലോകം മുഴുവനുമുള്ള മലയാളി നഴ്‌സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് എയിംനയുടെ പ്രവർത്തനം.
യു എസ് എ ലോഞ്ചിംഗ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായി റോയല്‍ ഇന്ത്യന്‍ റസ്റ്റോറന്റ് , ഈഡന്‍ ഫ്രെയിം ഫോട്ടോഗ്രാഫി, സൗണ്ട് വെയ്വ്‌സ് ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം എന്നിവരെ കൂടാതെ മൈ സ്‌പൈസ് ഗ്രോസറി, ആപ്പിള്‍ ആര്‍ എന്‍ എന്‍ ക്ലെക്‌സ്, ജെസിബി ബിഹേവിയറല്‍ ഹെല്‍ത്ത്, പെരി ഹോംസ്, സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, പ്രോംപ്റ്റ് മോര്‍ഡ്‌ഗേജ് എന്നിവരും സഹായിച്ചു.
AIMNA US Unit Launching at Houston