സ്വര്‍ണ കടത്തില്‍ എയര്‍ഹോസ്റ്റസിന്റെ അറസ്റ്റ് : എയര്‍ ഇന്ത്യ എക്സ്പ്രസിലെ കൂടുതല്‍ ജീവനക്കാര്‍ സംശയ നിഴലില്‍

തിരുവനന്തപുരം: മലദ്വാരത്തിലൊളിപ്പിച്ച് ഒരു കിലോയോളം വരുന്ന സ്വര്‍ണം കടത്തിയതിനെത്തുടര്‍ന്ന് ഒരു എയര്‍ഹോസ്റ്റസും സംഭവത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ മറ്റൊരു എയര്‍ഹോസ്റ്റസും പിടിയിലായതിന് പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസിലെ കൂടുതല്‍ ജീവനക്കാര്‍ സംശയ നിഴലില്‍. സംഭവത്തിന് പിന്നാലെ കുറ്റകൃത്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന സംശയമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പങ്കുവെക്കുന്നത്. സംഘം അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നുള്ള വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗവും കൊല്‍ക്കത്ത സ്വദേശിയുമായ എയര്‍ ഹോസ്റ്റസ് സുരഭി ഖാത്തൂണിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 960 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഇവരുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശിയായ സൊഹൈലിനെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിരുന്നു, ഇയാള്‍ സ്വര്‍ണക്കടത്തിലെ പ്രധാനിയാണെന്ന് സംശയത്തെത്തുടര്‍ന്നായിരുന്നു നീക്കം. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പുതിയ ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

More Stories from this section

family-dental
witywide