
കൊച്ചി: ജീവനക്കാരുടെ കൂട്ട അവധിയില്‍ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം തീര്‍ന്നിട്ടും പ്രതിസന്ധിയില്‍ത്തെന്ന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. റിയാദ്, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
കരിപ്പൂരില്‍ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്‌ക്കറ്റിലേക്ക് തിരിക്കേണ്ട വിമാനവുമാണ് പ്രതിസന്ധിയെത്തുടര്‍ന്ന് റദ്ദാക്കിയത്. കാബിന്‍ ക്രൂവിന്റെ കുറവ് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് മാത്രമല്ല, നാളെയും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റെമാല്‍ ചുഴലിക്കാറ്റാണ് മറ്റ് വിമാനങ്ങള്‍ ഇന്നും നാളെയും റദ്ദാക്കാന്‍ കാരമായിട്ടുള്ളത്. യാത്രയെ ബാധിക്കുമെന്നതിനാല്‍ സുരക്ഷയുടെ ഭാഗമായാണ് ഈ റദ്ദാക്കല്‍