തുടക്കം കൊള്ളാം! എയർ ഇന്ത്യയുടെ എയർബസ് സർവീസ് ആരംഭിച്ചു, ആദ്യ യാത്ര മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക്

‌മുംബൈ: എയർ ഇന്ത്യയുടെ എയർബസ് സർവീസ് ആരംഭിച്ചു ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്കായിരുന്നു ആദ്യ എയർബസ് എ 350 വിമാന സർവീസ്. മുംബൈയിൽ നിന്ന് രാവിലെ 7.05ന് പറന്നുയർന്ന വിമാനം 8.50 ന് ചെന്നൈയിൽ ലാൻഡ് ചെയ്തു. എയർ ഇന്ത്യ ഓർഡർ ചെയ്ത 470 എയർബസ് വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്.

ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നീ വിഭാഗങ്ങളിലായി 316 യാത്രികരെ ഉള്‍ക്കൊള്ളുന്ന ഈ വലിയ യാത്രാവിമാനം തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. മുംബൈ ചെന്നൈ കൂടാതെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു എന്നീ നഗരങ്ങള്‍ക്കിടയിലാണ് എയര്‍ബസ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

കഴിഞ്ഞ ഡിസംബര്‍ 23നാണ് എയര്‍ ഇന്ത്യയുടെ ആദ്യ എ350-900 എയര്‍ബസ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആകെ 20 എയര്‍ബസ് എ350 വിമാനങ്ങളാണ് എയര്‍ഇന്ത്യ ബുക്കു ചെയ്തിട്ടുള്ളത്. മാര്‍ച്ചിനു മുമ്പ് നാല് എയര്‍ബസുകള്‍ കൂടി എത്തും. ടാറ്റയുടെ ഉടമസ്ഥതയിലെത്തിയ ശേഷമുള്ള എയര്‍ഇന്ത്യയുടെ പ്രകടമായ മാറ്റമാണ് എയര്‍ബസിന്റെ വരവ്. വിടി -ജെആര്‍എ എന്ന പേരിലാണ് എയര്‍ ഇന്ത്യ എയര്‍ബസ് എ350 വിമാനങ്ങളെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

More Stories from this section

family-dental
witywide