അജിത് ചാണ്ടി  ഫൊക്കാന  നാഷണൽ കമ്മിറ്റി മെംബർ ആയി മത്സര രംഗത്ത്; സജിമോൻ്റെ ഡ്രീം ടീം സ്ഥാനാർഥി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി അജിത് ചാണ്ടി  മത്സരിക്കുന്നു. പെൻസൽവേനിയ റീജനിൽ  നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ അജിത് ചാണ്ടിയുടെ മത്സരത്തെ പിന്തുണക്കുന്നതായി ഡ്രീം ടീം അവകാശപ്പെട്ടു.

ഡെൽവെയറിലെ  പ്രമുഖ മലയാളി സംഘടനയായ ഡെൽവെയർ മലയാളീ അസോസിയേഷന്റെ (DELMA) മുൻ പ്രസിഡൻ്റായിരുന്നു അജിത്. 2012 ൾ ഡെൽവെയർ മലയാളീ അസോസിയേഷൻ രൂപീകരിക്കാൻ മുൻപിൽ നിന്ന് പ്രവർത്തിച്ച അജിത് അസോസിയേഷന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.
ഡെൽവെയർ പ്രദേശത്തെ  എല്ലാ മലയാളികളുമായും വളരെ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അജിത് തന്റെ  പ്രവർത്തന രീതിയിലൂടെ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമാണ് .

കേരളാ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തകനായി  സ്കൂൾ  – കോളജ്  തലങ്ങളിൽ  സംഘടനാ പ്രവർത്തനം നടത്തി നേതൃനിരയിൽ പ്രവർത്തിച്ച പരിചയമുണ്ട്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ  ആയി വിജയിക്കുകയും  ചെയ്‌ത അജിത്  KSU വിന്റെ താലൂക്ക് – ജില്ലാ ഭാരവാഹി ആയും പ്രവർത്തിച്ചു.  കോട്ടയത്ത് കോൺഗ്രസ് രാഷ്ട്രിയത്തിൽ  തിളങ്ങി നിന്ന അജിതിൻ്റെ പൊതുപ്രവർത്തന പരിചയം അമേരിക്കയിലെ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കാൻ പ്രചോദനമായി.

ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രിയുള്ള അദ്ദേഹം പ്രധാന ഹോട്ടലുകളായ ആയ  ലീല ഹോട്ടൽ , റെനൈസ്സൻസ് എന്നിവടങ്ങളിൽ ജോലി ചെയ്തതിനു ശേഷം  ബഹ്റിനിൽ ഹോട്ടൽ കൺസൾട്ടന്റ്  ആയും പ്രവർത്തിച്ച ശേഷം  2006 ആണ് അമേരിക്കയിൽ എത്തുന്നത്.  ഒരു ചാരിറ്റി പ്രവർത്തകൻ  കൂടിയാണ്.

ഭാര്യ ഷൈനിക്കും മക്കളായ അലൻ ചാണ്ടി ( ബ്ലൂംബെർഗ്ഗ് ന്യൂ യോർക്കിൽ  ജോലിചെയ്യുന്നു  ) ഏതൻ ചാണ്ടി (വിദ്യാർഥി )എന്നിവരോടൊപ്പം ഡെൽവേയറിൽ ആണ് താമസം. ഫിലാഡൽഫിയായിലെ  സെന്റ് പീറ്റേഴ്‌സ് ചർച്ച് അംഗം കൂടിയാണ്.

മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്ട് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ , മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ജീമോൻ വർഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി,ആസ്റ്റർ ജോർജ് ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ അജിത് ചാണ്ടിക്ക്  വിജയാശംസകൾ നേർന്നു

Ajith Chandi Contest as National Committee member in FOKANA Election

More Stories from this section

family-dental
witywide