
വാഷിംഗ്ടണ്‍: 177 പേരുമായി പറന്നുയര്‍ന്ന അലാസ്‌കയുടെ 737-9 വിമാനം വാതിലിന്റെ ഒരു ഭാഗം തെറിച്ചു പോയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് വലിയ വാര്‍ത്തകള്‍ക്കും സുരക്ഷാ ചര്‍ച്ചകള്‍ക്കും ബലം കൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങളുടെ എല്ലാ ബോയിംഗ് 737-9 വിമാനങ്ങളും നിലത്തിറക്കി പരിശോധനകള്‍ കര്‍ശനമാക്കുന്നതായി അലാസ്‌ക എയര്‍ലൈന്‍സ് സിഇഒ ബെന്‍ മിനിക്കൂച്ചി പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ കരുതല്‍ എന്ന നിലയിലാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഓരോ വിമാനവും സര്‍വീസിലേക്ക് തിരികെ കൊണ്ടുവരുകയുള്ളൂവെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
യാത്രക്കാര്‍ എടുത്ത വീഡിയോകളില്‍ മിഡ് ക്യാബിന്‍ എക്‌സിറ്റ് ഡോര്‍ വിമാനത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെട്ടതായി കാണിക്കുന്നു. 6 ക്രൂ അംഗങ്ങല്‍ ഉള്‍പ്പെടെയാണ് 177 പേര്‍ വിമാനത്തിലുണ്ടായിരുന്നത്.