‘മിനിയാപൊളിസ്’ പണി! ക്രിസ്റ്റി നോമിനെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ട്രംപ്; പകരം മള്ളിൻ, ക്രിസ്റ്റി ഷീൽഡ് ഓഫ് അമേരിക്കാസ് പ്രത്യേക പ്രതിനിധി

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥാനത്തുനിന്ന് നീക്കി. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ചുമതലയിൽ നിന്ന് ക്രിസ്റ്റി നോമിനെ മാറ്റിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഒക്‌ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മുള്ളിനെ തൽസ്ഥാനത്തേക്ക് നിർദേശിക്കുകയും ചെയ്തു.

ക്രിസ്റ്റി നോമിനെ ‘ഷീൽഡ് ഓഫ് ദി അമേരിക്കാസ് ‘എന്ന സുരക്ഷാ പദ്ധതിയുടെ പ്രത്യേക പ്രതിനിധിയാക്കുമെന്നും ട്രംപ്, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ ഫോമായ ട്രൂത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

ക്രിസ്റ്റി നോമിന് പകരമായി ഒക്‌ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മള്ളിനെയാണ് പുതിയ ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയായി ട്രംപ് പ്രഖ്യാപിച്ചത്. മുൻ ഗുസ്തി താരം കൂടിയായ മള്ളിൻ ട്രംപിന്റെ വിശ്വസ്തനും മാഗാ അമുയായിയുമാണ് അതിർത്തി സുരക്ഷയിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും മള്ളിൻ സ്വീകരിക്കുന്ന നിലപാടുകൾ ട്രംപിന്റെ നയങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.

ഭരണകൂടത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധവുമാണ് ക്രിസ്റ്റി നോമിന്റെ പുറത്താകലിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ജനുവരിയിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നഴ്സ് അലക്സ് പ്രെറ്റി, റെനി നിക്കോൾ ഗുഡ് എന്നിവരെ ‘ആഭ്യന്തര ഭീകരർ’ എന്ന് വിളിച്ചത് നോമിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ, ഐ.സി.ഇ (ICE) നടപ്പിലാക്കുന്ന കുടിയേറ്റ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച പ്രെറ്റിയെ നോം രൂക്ഷമായി വിമർശിച്ചിരുന്നു.

അടുത്തിടെ നടന്ന അഭിപ്രായ സർവേ പ്രകാരം പകുതിയിലധികം അമേരിക്കക്കാരും ഐ.സി.ഇ നിർത്തലാക്കണമെന്ന പക്ഷക്കാരാണ്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് ജനപിന്തുണ കുറയുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഹെലീൻ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 1,00,000 ഡോളറിന് മുകളിലുള്ള എല്ലാ ചെലവുകൾക്കും സ്വന്തം അനുമതി വേണമെന്ന് നോയം നിർബന്ധം പിടിച്ചത് സഹായം വൈകാൻ കാരണമായി എന്ന ആക്ഷേപം നിലനിക്കുന്നു

അതിർത്തി സുരക്ഷയ്ക്കുള്ള 300 ദശലക്ഷം ഡോളർ ആഡംബര വിമാനങ്ങൾ വാങ്ങാനും, 220 ദശലക്ഷം ഡോളർ സ്വന്തം പരസ്യങ്ങൾക്കുമായി അവർ ചെലവാക്കിയെന്നും ആക്ഷേപമുണ്ട്.

പുതിയ നിയമനത്തിലൂടെ കുടിയേറ്റ നയങ്ങളിലും ആഭ്യന്തര സുരക്ഷയിലും കൂടുതൽ കർക്കശമായ മാറ്റങ്ങൾ ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ട്രംപ് മന്ത്രിസഭയിലെ ഈ മാറ്റം വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകും.

Trump removes Kristi Noem from the post of US Homeland Security Secretary

More Stories from this section

family-dental
witywide