ആല്‍ബര്‍ട്ട് കണ്ണമ്പിള്ളി ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

ന്യൂജേഴ്‌സി : അമേരിക്കന്‍ പ്രവാസി മലയാളിക സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 ലെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ആല്‍ബര്‍ട്ട് കണ്ണമ്പള്ളിയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. 2026 ലെ ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റാന്‍ ഫൊക്കാനാ കമ്മിറ്റി തരുമാനിച്ചിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ 2004ലെ ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ വിജയത്തിനായി പ്രയത്‌നിച്ച ആല്‍ബര്‍ട്ട് കണ്ണമ്പിള്ളിയെ ചെയര്‍ ആയി നിയമിച്ചതെന്നും സജിമോന്‍ ആന്റണി വ്യക്തമാക്കി.

ന്യൂജേഴ്‌സി മലയാളികള്‍ക്കിടയില്‍ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ് ആല്‍ബര്‍ട്ട് കണ്ണമ്പിള്ളി. ന്യൂജേഴ്‌സിയിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആല്‍ബര്‍ട്ട് കണ്ണമ്പിള്ളി ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്. ന്യൂ ജേഴ്‌സിയിലെ പ്രബല മലയാളീ സംഘടനയായ മാഞ്ചിന്റെ സജീവ പ്രവര്‍ത്തകനും ഫൗണ്ടിങ് മെംബെറുമാണ് അദ്ദേഹം.

ആല്‍ബര്‍ട്ട് കണ്ണമ്പിള്ളി ഫൊക്കാനയുടെ നിരവധി പരിപാടികളില്‍ സജീവസാന്നിധ്യം ആണ് . സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനായി സ്‌കൂള്‍ കോളേജ് തലങ്ങളില്‍ സംഘടന പ്രവര്‍ത്തനം നടത്തി നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐയുടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട വൈസ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചു. ഈ പരിചയമാണ് പിന്നീട് അമേരിക്കന്‍ സംസ്‌കരിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത്.

നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ന്യൂജേഴ്‌സി ഈസ്റ്റ് ഹനൊവെരില്‍ സ്ഥിരതാമസക്കാരനായ ആല്‍ബര്‍ട്ട് തൃശ്ശൂര്‍ മാള സ്വദേശിയാണ്. അക്കൗണ്ടിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയായ ആല്‍ബര്‍ട്ട് ഇപ്പോള്‍ തൊമാറ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആണ്.

ഫാദര്‍. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റര്‍, 2018 WMC ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ന്യൂജേഴ്‌സിയില്‍ നടന്ന കണ്‍വെന്‍ഷന്റെ ഓഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. ഭാര്യ ഷൈനി കണ്ണമ്പള്ളി, മക്കള്‍ അലോഷ്യസ്, ആന്‍ എന്നിവരോടൊപ്പം ന്യൂ ജേഴ്‌സിയിലാണ് താമസം.

(വാര്‍ത്ത: സന്തോഷ് എബ്രഹാം)

More Stories from this section

family-dental
witywide