60 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; യു.എസ് ഉഷ്ണ തരംഗത്തിന്റെ പിടിയില്‍

ലോസ് ഏഞ്ചല്‍സ്: ഉഷ്ണ തരംഗത്തിന്റെ പിടിയില്‍ അമേരിക്ക. യുഎസിലെ മിഡ്വെസ്റ്റ് സ്റ്റേറ്റുകളില്‍ ഉഷ്ണ തരംഗം റെക്കോര്‍ഡ് താപനില ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. താപ നില ഉയര്‍ന്നതോടെ 60 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചിക്കാഗോ, ഡെസ് മോയിന്‍സ്, ടൊപെക തുടങ്ങിയ മിഡ്വെസ്റ്റ് പ്രദേശങ്ങളിലെ നഗരങ്ങളില്‍ താപനില ഉയര്‍ന്നുതന്നെയാണെന്ന് യുഎസ് നാഷണല്‍ വെതര്‍ സര്‍വീസിനെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉഷ്ണ തരംഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, അപകടകരമായ ചൂടിനെ നേരിടാന്‍ യുഎസ് മിഡ്വെസ്റ്റ് സംസ്ഥാനങ്ങള്‍ നിരവധി പബ്ലിക് കൂളിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.

ഓരോ വര്‍ഷവും രാജ്യത്ത് ഏകദേശം 1,220 പേര്‍ കൊടും ചൂടില്‍ മരിക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide