മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ യുദ്ധം ഒഴിവാക്കാനാകും, എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുകയും ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുകയും ചെയ്തതിനാല്‍, മിഡില്‍ ഈസ്റ്റിലെ സമ്പൂര്‍ണ യുദ്ധം ‘ഞങ്ങള്‍ക്ക് ഒഴിവാക്കാനാകുമെന്ന്’ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മേഖലയിലെ പൂര്‍ണ്ണമായ യുദ്ധം ഒഴിവാക്കാനാകുമെന്ന് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരു സമ്പൂര്‍ണ്ണ യുദ്ധം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമുക്ക് അത് ഒഴിവാക്കാനാകുമെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.