യുഎസിൽ ടീംസ്റ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആമസോണിനെതിരെ ശക്തമായ സമരം, ക്രിസ്മസ് സീസണെ ബാധിച്ചേക്കും

അമേരിക്കയിലെ ഏറ്റവും ശക്തമായ തൊഴിലാളി യൂണിയനുകളിലൊന്നായ ടീംസ്റ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ആമസോണിനെതിരെ ശക്തമായ സമരം ആരംഭിച്ചു. ടെക് ഭീമനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് തിരക്കുപിടിച്ച ക്രിസ്മസ് സീസൺ തന്നെ സമരത്തിനായി തിരഞ്ഞെടുത്തിരിക്കുകയാണ്. ആമസോണിൻ്റെ തൊഴാലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക , ലേബർ എഗ്രിമെൻ്റ് ഉണ്ടാക്കുക, തൊഴിൽ കരാർ സംബന്ധിച്ച് ചർച്ചയ്ക്ക് തയാറാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നായിച്ചാണ് സമരം.

തൊഴിൽ കരാറിനെക്കുറിച്ച് യൂണിയനുമായി ചർച്ച നടത്താൻ കമ്പനി വിസമ്മതിച്ചതിനെത്തുടർന്ന് യുഎസിലെ ഏഴ് സെൻ്ററുകളിലെ ആമസോൺ ഡെലിവറി ഡ്രൈവർമാർ വ്യാഴാഴ്ച ജോലി ബഹിഷ്കരിച്ചതായി ടീംസ്റ്റേഴ്സ് യൂണിയൻ അറിയിച്ചു.

ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ വെയർഹൗസ് തൊഴിലാളികളും സമരത്തിന്റെ ഭാഗമായതാനാൽ തന്നെ കമ്പനിയുടെ വിപുലമായ ഷിപ്പിംഗ് പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

നൂറുകണക്കിന് മറ്റ് ആമസോൺ ഓഫിസുകളിൽ ടീംസ്‌റ്റേഴ്‌സ് അംഗങ്ങൾ പ്രകടനം നടത്തിയെന്നും യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്ക്എ ന്നുമാണ് യൂണിയൻ അവകാശപ്പെടുന്നത്.

ഏകദേശം 800,000 ആളുകൾ ജോലി ചെയ്യുന്ന ആമസോൺ കമ്പനി തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുട്ടിട്ടില്ല എന്ന് അറിയിച്ചു. വാൾമാർട്ടിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ തൊഴിലുടമ എന്ന നിലയിൽ, ആമസോൺ വളരെക്കാലമായി യൂണിയനുകളുടെ ലക്ഷ്യമാണ്. വേഗതയിലും കാര്യക്ഷമതയിലും ഊന്നൽ നൽകുന്ന കമ്പനി മികച്ച വേതനം നൽകുന്നുണ്ടെന്നും തൊളിലാളി സമ്മർദ്ദം കുറയ്ക്കാൻ ഓട്ടോമേഷൻസംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അറിയിച്ചു.

Amazon workers strike at multiple facilities in US

More Stories from this section

family-dental
witywide