നിരോധിത മയക്കുമരുന്ന് വില്‍പനയില്‍ മെറ്റയ്ക്ക് പങ്കോ ? അന്വേഷണവുമായി അമേരിക്ക

വാഷിംഗ്ടണ്‍: ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധിത മയക്കുമരുന്ന് വില്പനയില്‍ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ യു.എസ് അന്വേഷണം ആരംഭിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് വിര്‍ജീനിയയിലെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ മെറ്റയോട് വിവിധ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അന്വേഷണത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ വിഷയത്തില്‍ പ്രസ്താവനയിലൂടെ പ്രതികരിച്ച മെറ്റ, നിരോധിത മരുന്നുകളുടെ വില്‍പ്പന തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും തങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഈ ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യാന്‍ പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി രംഗത്തെത്തി. മാത്രമല്ല, നിരോധിത മരുന്നുകളുടെ വില്‍പ്പനയും വിതരണവും തടയാന്‍ സഹായിക്കുന്നതിന് മെറ്റാ നിയമപാലകരുമായി മുന്‍കൈയെടുത്ത് സഹകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓണ്‍ലൈനില്‍ സിന്തറ്റിക് മരുന്നുകളുടെ വില്‍പ്പന തടയാനും ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാനും മെറ്റ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യുഎന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ്, സ്നാപ്ചാറ്റ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് വെള്ളിയാഴ്ച എക്സില്‍ പറഞ്ഞിരുന്നു.

America with investigation against Meta

More Stories from this section

family-dental
witywide