വിമാനയാത്രയ്ക്കിടെ അസുഖബാധിതനായ അമേരിക്കന്‍ ബോക്‌സര്‍ മൈക്ക് ടൈസന്റെ ആരോഗ്യനില തൃപ്തികരം

ലോസ് ഏഞ്ചല്‍സ്: വിമാനയാത്രയ്ക്കിടെ അസുഖബാധിതനായ അമേരിക്കന്‍ ബോക്‌സര്‍ മൈക്ക് ടൈസന്റെ ആരോഗ്യനില തൃപ്തികരം. മിയാമിയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഞായറാഴ്ചയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ലാന്‍ഡിംഗിന് 30 മിനിറ്റ് മുമ്പ് ഓക്കാനവും തലകറക്കം വരികയും വിമാനത്തിലെ മെഡിക്കല്‍ സ്റ്റാഫ് അദ്ദേഹത്തെ പരിപാലിക്കുകയും ചെയ്തിരുന്നു.

ടൈസന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വിമാനം വൈകുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ അത് നിഷേധിച്ചു. അദ്ദേഹത്തിന്റെ വൈദ്യസഹായം വിമാനം വൈകുന്നതിന് കാരണമായി എന്നത് തെറ്റായ റിപ്പോര്‍ട്ടാണെന്നും വിമാനത്തിലെ എയര്‍ കണ്ടീഷനിംഗ് പ്രശ്‌നം കാരണമാണ് വിമാനം രണ്ട് മണിക്കൂര്‍ വൈകിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ സ്റ്റാറായി മാറിയ 27 കാരനായ ബോക്സര്‍ ജെയ്ക്ക് പോളിനെതിരെ ജൂലൈയില്‍ പോരാടാന്‍ 58 കാരന്‍ ടൈസണ്‍ തയ്യാറെടുക്കുന്നതിനിടെയിലാണ് അദ്ദേഹത്തിന്റെ അനാരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജൂലായ് 20-ന് ടെക്സാസിലെ ആര്‍ലിംഗ്ടണിലുള്ള AT &T സ്റ്റേഡിയത്തില്‍ വെച്ചാണ് ഹെവിവെയ്റ്റ് മത്സരം നടക്കുക.

More Stories from this section

family-dental
witywide