
വാഷിംഗ്ടൺ (എപി) – വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അമേരിക്കയുടെ വിദേശ എതിരാളികൾ വീണ്ടും ശ്രമിക്കുമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ബുധനാഴ്ച സെനറ്റ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ജനാധിപത്യത്തിലുള്ള വിശ്വാസം തകർക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ അത്തരക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്
യുഎസ് തിരഞ്ഞെടുപ്പിനെ 2016 മുതൽ റഷ്യ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നതിനും വിദേശശക്തികളുടെ തെറ്റായ പ്രചാരണങ്ങളെ തിരിച്ചറിയുന്നതിനും ചെറുക്കുന്നതിനുമുള്ള കഴിവ് യുഎസ് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്, യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ അവ്‌റിൽ ഹെയ്ൻസ് സെനറ്റ് ഇൻ്റലിജൻസ് കമ്മിറ്റിയെ അറിയിച്ചു.
AI-യിലെ മുന്നേറ്റങ്ങൾ ലൈഫ് ലൈക്ക് ഇമേജുകളും വിഡിയോയും ഓഡിയോയും സൃഷ്‌ടിക്കുന്നത് എന്നത്തേക്കാളും എളുപ്പവും ചെലവുകുറഞ്ഞതുമാണ് എന്നതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ മുന്നറിയിപ്പ്. ഓണലൈൻ ഇൻഫ്ലുവൻസേഴ്സ്, മീഡിയ, ഫേയ്ക് അക്കൌണ്ടുകൾ എന്നിവ വഴി തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടാനും വോട്ടർമാരെ സ്വാധീനിക്കാനും കഴിഞ്ഞേക്കും എന്ന മുന്നറിയിപ്പും അവർ നൽകി.
റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ 2024 ലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നത് തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാം. സാങ്കേതികവിദ്യയുടെ പുരോഗതി കാരണം മറ്റ് രാജ്യങ്ങൾക്കോ അല്ലെങ്കിൽ ആഭ്യന്തര ഗ്രൂപ്പുകൾക്കോ അവരുടെ തെറ്റായ പ്രചാരണങ്ങൾ വ്യാപിപ്പിക്കാൻ എളുപ്പമാണ്. അവ്റിൽ ഹെയ്ൻസ് വ്യക്തമാക്കി
America’s adversaries will try to influence election with AI