അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി, വീഡിയോ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക് ഓഫിനിടെ അല്‍പനേരം നിയന്ത്രണം നഷ്ടമായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ.

ഹെലികോപ്റ്റര്‍ പറന്നുയരുന്നതും ഒരു വശത്തേക്ക് ആടിയുലയുന്നതും നിലത്ത് സ്പര്‍ശിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്. സമയോചിതമായി പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റര്‍ പറന്നുയരുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.