
ചെങ്ങന്നൂര്‍: മന്ത്രി സജി ചെറിയാന്റെ മാതൃസഹോദരിയും പുത്തന്‍കാവ് ചക്കാലയില്‍ മലയില്‍ പരേതനായ സി.എം. തോമസിന്റെ (റിട്ട: സെയില്‍സ് ടാക്സ് ഓഫിസര്‍) ഭാര്യയുമായ അമ്മിണി തോമസ് (93) നിര്യാതയായി. സംസ്‌കാരം പിന്നീട് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. പരേത കോടുകുളഞ്ഞി പള്ളത്തു കിഴക്കേതില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോളി തോമസ് (യുഎസ്എ), ബേബി കോശി, ബിജി മാത്യു തോമസ് (ദുബായ്), രജനി എം. തോമസ് (റിട്ട: കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍), ബിനു വര്‍ഗീസ് തോമസ് (യുഎസ്എ).മരുമക്കള്‍: മണിപ്പുഴ ഇടയത്തറ പുത്തന്‍വീട്ടില്‍ തോമസ് സക്കറിയ (യുഎസ്എ), എടത്വ മൂന്ന് തൈക്കല്‍ പരേതനായ കോശി ജോണ്‍, ചന്ദനപ്പള്ളി മേലേതില്‍ ഷീല ബിജി, തിരുവനന്തപുരം ബേത്ത് കൈലാത്ത് സുനു മാമ്മന്‍ (റിട്ട: മാനേജര്‍ കെഎസ്എഫ്ഇ), പുത്തന്‍കാവ് അരക്കനാട്ടില്‍ റീന ഏബ്രഹാം (യുഎസ്എ).













