
ചിക്കാഗോ: ഗീതാമണ്ഡലത്തിന്റെ പുതിയ പ്രസിഡന്റായി ആനന്ദ് പ്രഭാകറിനെ ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജയചന്ദ്രന്റെ ആകസ്മിക വിയോഗത്തെ തുടർന്നാണ് ഈ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ ഗീതാമണ്ഡലത്തിന്റെ ആത്മീയ സമിതി ചെയർമാനും ഇപ്പോഴത്തെ ട്രഷററുമാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗീതാമണ്ഡലത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച വ്യക്തികൂടിയാണ് ആനന്ദ് പ്രഭാകർ. ജയ് ചന്ദ്രന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് ആയി ആനന്ദ് പ്രഭാകർ ചുമതല ഏറ്റെടുത്തത്.
ആചാര അനുഷ്ഠാനങ്ങളില്‍ നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവരെ സജ്ജമാക്കുക എന്നിവയാണ് തന്റെ പ്രഥമ ദൗത്യം എന്ന് ആനന്ദ് പ്രഭാകർ പറഞ്ഞു. ബൈജു മേനോനാണ് ജനറൽ സെക്രട്ടറി.
Anand Prabhakar is the new president of Geethamandalam














