ബാൾട്ടിമോർ പാലം അപകടം: മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

ന്യൂയോർക്ക്: ബാൾട്ടിമോർ പാലം അപകടത്തിൽ മറ്റൊരു ഇരയുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മേരിലാൻഡിലെ ഗ്ലെൻ ബർണിയിലെ മിഗ്വൽ ഏഞ്ചൽ ലൂണ ഗോൺസാലസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാർച്ച് 26നാണ് ചരക്ക് കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്. പാലം പൂർണമായി തകരുകയും ആറ് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. ഹോണ്ടുറാസ്, എൽ സാൽവഡോർ, മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ട ആറ് നിർമാണ തൊഴിലാളികൾ. 19 വർഷത്തിലേറെയായി മേരിലാൻഡിൽ താമസിച്ചിരുന്ന എൽ സാൽവഡോറിൽ നിന്നുള്ള ലൂണ (49) മൂന്ന് കുട്ടികളുടെ പിതാവാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Another body recovered from Baltimore bridge collapse site

More Stories from this section

dental-431-x-127
witywide