
ന്യൂയോര്‍ക്ക്: നാലാം മാസത്തിലേക്ക് കടന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ സാധാരണക്കാര്‍ക്ക് സഹായം ലഭിക്കാന്‍ ഇസ്രായേല്‍ ഗാസയിലെ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ഗാസയിലെ ജനസംഖ്യയുടെ 90 ശതമാനവും പട്ടിണിയിലാണ്, ഇവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിന് ഇസ്രായേല്‍ യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ബ്ലിങ്കെന്‍ പറഞ്ഞു.
”ഇസ്രായേല്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന് സഹകരണം ആവശ്യമാണ്, കാരണം ബദലുകളൊന്നുമില്ല. യുഎന്‍ ചെയ്യുന്നില്ലെങ്കില്‍, അത് ഇസ്രായേലിന്റെ ഉത്തരവാദിത്തമായിരിക്കും- ബ്ലിങ്കന്‍ പറഞ്ഞു.
Tags: