മഹാരാജാസ് കോളജില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി : മഹാരാജാസ് കോളജില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ കേസില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. കലൂരില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനെ ആംബുലന്‍സില്‍ കയറിയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ പൊലീസ് സാന്നിധ്യത്തിലായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെ.എസ്.യു പ്രവര്‍ത്തകന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

More Stories from this section

family-dental
witywide