
കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. എറണാകുളം കളമശ്ശേരി റോഡില്‍ ഭര്‍ത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ നീനു(26) എന്ന യുവതിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴുത്തിന് സാരമായി വെട്ടേറ്റ യുവതി സമീപത്തെ കടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്നവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഏഴുവര്‍ഷം മുമ്പാണ് നീനുവിന്റേയും ആര്‍ഷലിന്റെയും വിവാഹം. ഒരു വര്‍ഷമായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
Attempt to kill a young woman in Kalamassery, husband arrested