
സിഡ്നി: പസഫിക് എൻഗേജ്‌മെന്റ് വിസ (പിഇവി) നടപ്പാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ. പസഫിക് ദ്വീപ് രാജ്യങ്ങളിലെയും തിമോർ-ലെസ്റ്റിലെയും പൗരന്മാർക്കുള്ള പുതിയ സ്ഥിര താമസ വിസ പ്രോഗ്രാമാണിത്.
പുതിയ സബ്ക്ലാസ് 192 – പസഫിക് എൻഗേജ്‌മെന്റ് വിസ 2024-ൽ ആരംഭിക്കും. പസഫിക് ദ്വീപ് രാജ്യങ്ങളിലെയും തിമോർ-ലെസ്റ്റിലെയും പൗരന്മാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും പ്രതിവർഷം 3,000 സ്ഥിരം ഇടങ്ങൾ അനുവദിക്കും. ഓസ്‌ട്രേലിയയുടെ സ്ഥിരം കുടിയേറ്റ പരിപാടിക്ക് പുറമേയാണിത്. പുതിയ വിസ പ്രോഗ്രാം ഓസ്‌ട്രേലിയയിലെ പസഫിക് പ്രവാസികളെ വളർത്താൻ സഹായിക്കും.
2023 ഒക്‌ടോബർ 19-ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ് പുതിയ ഇമിഗ്രേഷൻ നിയമം പാസാക്കിയിരുന്നു.
PEV യോഗ്യത മാനദണ്ഡങ്ങൾ:
. പിഇവി ബാലറ്റിലൂടെയുള്ള തിരഞ്ഞെടുക്കപ്പെട്ടവർ
. 18നും 45നും ഇടയിൽ പ്രായമുള്ളവർ
. ഓസ്ട്രേലിയയിൽ നിന്നുള്ള ഫോർമൽ ജോലി വാഗ്ദാനം
. ഇംഗ്ലിഷ് ഭാഷാ ടെസ്റ്റ്, സ്വഭാവ, ആരോഗ്യ പരിശോധന ഫലങ്ങൾ
PEV ഹോൾഡർമാർക്ക് മെഡികെയർ, സർക്കാർ ധനസഹായമുള്ള സ്കൂൾ, ഉന്നത വിദ്യാഭ്യാസ സ്ഥലങ്ങൾ എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.















