
ന്യൂയോര്‍ക്ക്: യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ഡിട്രോയിറ്റില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പറന്ന ഡെല്‍റ്റ വിമാനം ന്യൂയോര്‍ക്കില്‍ ഇറക്കി. ബുധനാഴ്ചയാണ് സംഭവം. ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ടിലാണ് ഡെല്‍റ്റ വിമാനം ലാന്‍ഡിംഗ് നടത്തിയത്.
ഡിട്രോയിറ്റില്‍ നിന്ന് രാത്രി 11 മണിയോടെയാണ് വിമാനം പറന്നുയര്‍ന്നത്. തുടര്‍ന്ന് 5 മണിക്കൂറിനു ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് വിമാനം ന്യൂയോര്‍ക്കില്‍ ഇറക്കിയത്. വിമാനത്തില്‍ നിന്നും ഭക്ഷണം കഴിച്ച യാത്രക്കാരില്‍ 14 പേര്‍ക്കും 10 ജീവനക്കാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
277 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം, കേടായ ഭക്ഷണം ആകെ എത്ര പേര്‍ കഴിച്ചുവെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡെല്‍റ്റ അറിയിച്ചു. മാത്രമല്ല, സംഭവത്തിനു പിന്നാലെ അധികൃതര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം തണുപ്പിക്കാനും ശ്രമിച്ചു.