ട്രംപിൻ്റെ ഇളയ മകനെയും റിപ്പബ്ളിക്കൻ കൺവൻഷൻ പ്രതിനിധിയായി തിരഞ്ഞെടുത്തു; നിരസിച്ച് ബാരൻ ട്രംപ്

മയാമി: ജൂലൈയിൽ 15 മുതൽ മിൽവോകിയിൽ നടക്കുന്ന റിപ്പബ്ളിക്കൻ നാഷനൽ കൺവൻഷനിലേക്ക് ഫ്ളോറിഡയിൽ നിന്നുള്ള പ്രതിനിധിയായി യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൻ ട്രംപിനെ പാർട്ടി തിരഞ്ഞെടുത്തെങ്കിലും ബാരൻ ട്രംപ് അത് നിരസിച്ചു. 18 വയസ്സാണ് ബാരൻ ട്രംപിന്.

ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൻ ട്രംപും രാഷ്ട്രീയത്തിലേക്കു വരുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. റിപ്പബ്ളിക്കൻ നാഷനൽ കൺവൻഷനിൽ ഫ്ളോറിഡയിൽ നിന്നുള്ള പ്രതിനിധിയായി ബാരൻ ട്രംപിനെ തിരഞ്ഞെടുത്തതായി പാർട്ടി ചെയർമാനും അറിയിച്ചിരുന്നു.

“ഫ്ലോറിഡ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ബാരൺ അഭിമാനിക്കുന്നുണ്ടെങ്കിലും, മുൻകൂർ ഏറ്റ ചില ഉത്തരവാദിത്വങ്ങൾ കാരണം അദ്ദേഹം അത് ഖേദപൂർവ്വം നിരസിക്കുന്നു,” മുൻ പ്രഥമ വനിതയും ബാരൻ്റെ അമ്മയുമായ മെലാനിയ ട്രംപിൻ്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കൻ സ്ഥാനാർഥിയായി ട്രംപിനെ പ്രഖ്യാപിക്കുക ആ കൺവൻഷനിൽ വച്ചായിരിക്കും. ട്രംപിൻ്റെ മറ്റ് മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, ഇളയമകൾ ടിഫാനി എന്നിവരും റിപ്പബ്ളിക്കൻ പാർട്ടി പ്രതിനിധികളാണ്.

അതിനിടെ ഇന്നലെ നൽകിയ ഒരു റേഡിയോ അഭിമുഖത്തിൽ ട്രംപ് തന്നെ ബാരനെ പുകഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. തൻ്റെ ഇളയ മകന് രാഷ്ട്രീയം ഇഷ്ടമാണെന്നും പല കാര്യങ്ങളിലും അവൻ തന്നെ ഉപദേശിക്കാറുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ബാരൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. മെയ് 17നാണ് ബാരൻ്റെ ബിരുദദാനച്ചടങ്ങ്. അതിൽ ട്രംപിനു പങ്കെടുക്കാനായി ഹഷ് മണി കേസിൽ അന്നു അവധി വേണമെന്ന് ട്രംപിൻ്റെ അറ്റോർണി കോടതിയിൽ മുൻകൂട്ടി അനുവാദം വാങ്ങിയിട്ടുണ്ട്.

Barron Trump not accepted to serve as a Republican delegate

More Stories from this section

family-dental
witywide