
ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ശേഷിക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് ഗായിക ബിയോണ്‍സെ. സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയല്ല, ഒരമ്മയെന്ന നിലയ്ക്കാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്ന് ബിയോണ്‍സെ പറഞ്ഞു. വെള്ളിയാഴ്ച ഹൂസ്റ്റണില്‍ നടന്ന കമല ഹാരിസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ബിയോണ്‍സെ എത്തിയത്. ബിയോണ്‍സെയുടെ സ്വന്തം ദേശമാണ് ഹൂസ്റ്റണ്‍.
സ്വന്തം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന, ലോകത്തെക്കുറിച്ച് കരുതലുള്ള, പെണ്‍മക്കള്‍ക്ക് അതിര്‍വരമ്പുകളില്ലാതെ, സ്വാതന്ത്രത്തോടെ ജീവിക്കാനാകുന്ന ലോകത്തിനായി സ്വപ്നംകാണുന്ന അമ്മമാരെല്ലാം കമലയ്ക്ക് വോട്ടുചെയ്യണമെന്ന് ബിയോണ്‍സെ പറഞ്ഞു. വേദിയില്‍ ബിയോണ്‍സെ പാട്ടുപാടിയില്ല.
2016-ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണപരിപാടിയില്‍ ബിയോണ്‍സെ പാടിയിരുന്നു. ബിയോണ്‍സെയുടെ 2016-ലിറങ്ങിയ ‘ലെമണേഡ്’ എന്ന ആല്‍ബത്തിലെ ‘ഫ്രീഡം’ എന്ന പാട്ടാണ് കമലയുടെ പ്രചാരണഗാനമായി ഉപയോഗിക്കുന്നത്.
Beyoncé endorses Kamala Harris at Houston rally