ബൈഡനും ട്രംപും വെറും ഫ്രണ്ട്സ് അല്ല, ചങ്ക്സ് ആണ് , ഈ ചിൽ ഔട്ട് വിഡിയോ കണ്ടു നോക്കൂ…

കൂട്ടിമുട്ടിയാൽപോലും മിണ്ടാത്ത അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നല്ല ചങ്ങാതിമാരായാൽ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ബൈഡൻ്റെ ക്ഷണം സ്വീകരിച്ച് ട്രംപ് വൈറ്റ്ഹൌസിൽ എത്തുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. അത് ഔപചാരികമായ ഒരു ചടങ്ങായിരുന്നു. സുഗമമായ അധികാര കൈമാറ്റത്തിലേക്ക് നയിക്കുന്ന ആ ചടങ്ങിനെ തുടർന്ന് AI ഉപയോഗിച്ചുള്ള ഒരു വിഡിയോ പുറത്തു വന്നിരിക്കുകയാണ്. രണ്ടുപേരേയും നല്ല സുഹൃത്തുക്കളായി വിഭാവനം ചെയ്യുന്ന വിഡിയോയിൽ ഇരുവരും അടിച്ചുപൊളിച്ച് ഒരു ദിവസം ആസ്വദിക്കുന്ന രംഗങ്ങളാണ് ഉള്ളത്.

എക്‌സിൽ 8.5 ദശലക്ഷത്തിലധികം പേർ ഈ വിഡിയോ കണ്ടു കഴിഞ്ഞു.

വൈറ്റ് ഹൗസിൽ എത്തിയ ട്രംപിനോട് ബൈഡൻ “ഈ ജോലി ഒരു രസമില്ല” എന്ന് പറയുന്ന ഒരംഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. “തിരഞ്ഞെടുപ്പ് തിരക്കിൽ നിങ്ങളെ മിസ് ചെയ്തു” എന്ന് ട്രംപ് പറയുന്നതും വിഡിയോയിൽ കാണാം. പിന്നെ മുഴുവൻ അടിപൊളി രംഗങ്ങളാണ്. ഇരുവരും ഡാൻസ് ചെയ്യുന്നു, പാട്ടുപാടുന്നു, സർഫിങ് നടത്തുന്നു, ഐസ് ക്രിം കഴിക്കുന്നു, വൈൻ കുടിക്കുന്നു, മീൻപിടിക്കുന്നു…. അങ്ങനെ .. ഗംഭീരമായി ചില്ലൌട്ട് ചെയ്യുന്നു.

Biden And Trump  In Viral AI Video, Dancing, Singing And Hanging Out

More Stories from this section

family-dental
witywide