യുക്രെയ്‌നിനുള്ള സമാധാന സന്ദേശത്തിനും മാനുഷിക പിന്തുണയ്ക്കും മോദിയെ അഭിനന്ദിച്ച് ബൈഡന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന് പിന്നാലെ മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സമാധാന സന്ദേശത്തിനും, യുക്രെയ്‌നിനുള്ള ‘മാനുഷിക പിന്തുണയ്ക്കും’ മോദിയെ ബൈഡന്‍ അഭിനന്ദിക്കുകയായിരുന്നു.

മോദിയുടെ ചരിത്രപരമായ സന്ദര്‍ശനത്തെക്കുറിച്ചും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം വേഗത്തില്‍ തിരിച്ചുവരാനുള്ള സാധ്യതകളെക്കുറിച്ചും ഫോണിലൂടെ മോദിയും ബൈഡനും ആശയ വിനിമയം നടത്തി.

യുക്രെയ്നും റഷ്യയും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് ഇരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സജീവമായ പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അറിയിച്ച് യുക്രെയ്ന്‍ സന്ദര്‍ശനം കഴിഞ്ഞ് മോദി മടങ്ങിയെത്തിയതിനു പിന്നാലെയാണ് ബൈഡന്‍ മോദിയെ വിളിച്ചത്.

‘ഞാന്‍ പ്രധാനമന്ത്രി മോദിയുമായി അടുത്തിടെ പോളണ്ടിലേക്കും യുക്രെയ്നിലേക്കും നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു, സമാധാന സന്ദേശത്തിനും ഉക്രെയ്നുള്ള മാനുഷിക പിന്തുണയ്ക്കും അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്തോ-പസഫിക്കിലെ സമാധാനത്തിനും സമൃദ്ധിക്കും സംഭാവന നല്‍കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചും സംഭാഷണത്തിലുണ്ടായിരുന്നുവെന്ന് ജോ ബൈഡന്‍ ‘എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide