ആശ്വാസ പ്രഖ്യാപനവുമായി ബൈഡൻ, വിദ്യാഭ്യാസ വായ്പ എഴുതി തള്ളും, ​ഗുണം ലഭിക്കുക 1.60 ലക്ഷം പേർക്ക്

വാഷിങ്ടൺ: വിദ്യാഭ്യാസ എഴുതി തള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. 160,000 പേർക്കാണ് പദ്ധതിയുടെ ​ഗുണം ലഭിക്കുക. പുതിയ ബാച്ച് വായ്പക്കാരുടെ 7.7 ബില്യൺ ഡോളർ അടക്കം 167 ബില്ല്യൺ ഡോളറിന്റെ വായ്പയാണ് എഴുതിത്തള്ളുന്നത്. ബൈഡൻ അഡ്മിനിസ്‌ട്രേഷൻ്റെ SAVE പ്ലാനിൽ എൻറോൾ ചെയ്‌ത ആളുകൾക്കാണ് ​ഗുണം ലഭിക്കുക. ഐഡിആർ പ്ലാനിലുള്ള അധ്യാപകർ, നഴ്‌സുമാർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയ പൊതു സേവന പ്രവർത്തകർക്കും ​ഗുണം ലഭിക്കും.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതാണ് നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി മിഗുവൽ കാർഡോണ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ വായ്പ എടുത്ത ഓരോ 10 ഫെഡറൽ വിദ്യാർഥികളിൽ ഓരോർത്തർക്കും ​ഗുണം ലഭിക്കുമെന്നും അവർ വ്യക്തമാക്കി. 2020-ലെ പ്രചാരണത്തിൽ വി​ദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന് ബൈഡൻ വാ​ഗ്ദാനം ചെയ്തിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവ വോട്ടർമാരെ ആകർഷിക്കുന്നതിനായാണ് പെട്ടെന്നുള്ള നീക്കം. കഴിഞ്ഞ മാസം, 277,000-ലധികം വിദ്യാർത്ഥികളുടെ വായ്പ എഴുതി തള്ളി. ഐഡിആർ പ്ലാനുകളിലുള്ളവർ, കുറഞ്ഞ സാമ്പത്തിക മൂല്യമുള്ള വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്നവർ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുൾപ്പെടെ 25 ദശലക്ഷം വായ്പക്കാർക്ക് ആശ്വാസം നൽകാനുള്ള പദ്ധതിയും ബൈഡൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചു.

Biden canceling education loan for more than 160,000 borrowers