
ഈ വർഷത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിൽ ഖേദം പ്രകടിപ്പിച്ച് ബൈഡൻ. താൻ മൽസരിച്ചിരുന്നെങ്കിൽ ട്രംപ് ജയിക്കില്ലായിരുന്നു എന്നും ബൈഡൻ വിശ്വസിക്കുന്നു.
മെറിക്ക് ഗാർലൻഡിനെ അറ്റോർണി ജനറലായി തിരഞ്ഞെടുത്തതിൽ തനിക്ക് തെറ്റുപറ്റിയെന്ന് യുഎസ് പ്രസിഡൻ്റ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. മുൻ യുഎസ് അപ്പീൽ കോടതി ജഡ്ജിയായ ഗാർലൻഡ്, 2021 ജനുവരി 6 ലെ കലാപ കേസിൽ ഡൊണാൾഡ് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാൻ വൈകിയെന്നും ബൈഡൻ്റെ മകൻ ഹണ്ടറിനെ അക്രമാസക്തമായി പ്രോസിക്യൂട്ട് ചെയ്തുവെന്നും ബൈഡൻ ആരോപിക്കുന്നു.
പ്രസിഡൻ്റ് പദവിയിൽ മൂന്നാഴ്ചയിലേറെ മാത്രം ശേഷിക്കെയാണ് ബൈഡൻ്റെ അഭിപ്രായ പ്രകടനങ്ങൾ.
ജൂലൈയിൽ ട്രംപുമായുള്ള ദയനീയമായ സംവാദ പ്രകടനത്തിന് ശേഷം സ്ഥാനാർത്ഥിത്വം പിൻവലിച്ചത് തെറ്റായിപോയെന്ന് വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് ബൈഡൻ പറഞ്ഞത്.
Biden regrets withdrawing from the election as a mistake