സത്യ നദല്ലയുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധന; ഇക്കൊല്ലം കയ്യിലെത്തുന്നത് 665.15 കോടി രൂപ

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദല്ലയുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തണ 63 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതനുസരിച്ച് ഇക്കൊല്ലം അദ്ദേഹത്തിന് 666.15 കോടി രൂപ (79.106 മില്യണ്‍ ഡോളര്‍) ലഭിക്കും.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ഫയലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014-ല്‍ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷമുള്ള ഏറ്റവും വലിയ പ്രതിഫലമാണിത്.

അതേസമയം 665 കോടി രൂപയുടെ പ്രതിഫല പാക്കേജില്‍ 21 കോടിയോളം രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളം. ബാക്കി 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളായാണ് നദല്ലയ്ക്ക് കിട്ടുക. ഇന്‍സന്റീവുകളും മറ്റും ചേര്‍ന്നതാണ് ആകെ പ്രതിഫലം.