
ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജിയില്‍ തീരുമാനം എടുത്തത്.
ഗവര്‍ണറുടെ നടപടികളില്‍ ഒരു തെറ്റും ഇല്ലെന്നും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയുടെ ഹര്‍ജിയും കോടതി തള്ളി.
സംസ്ഥാന മന്ത്രിസഭയുടെ അനുമതിയില്ലാതെ ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.